കാലാകാലങ്ങളിലുള്ള സർക്കാർ ഉത്തരവ് പ്രകാരം സംസ്ഥാന സർക്കാർ രൂപീകരിക്കുന്ന കമ്യൂണിറ്റി റിസർവ് മാനേജ്മെന്റ് കമ്മിറ്റിയാണ് മാനേജ്മെന്റ് പ്ലാൻ പ്രകാരം കമ്യൂണിറ്റി റീസർവിന്റെ സംരക്ഷണം, പരിപാലനം നടത്തിപ്പ് മുതലായവ നടത്തി വരുന്നത്. പ്രസ്തുത കമ്മിറ്റിയിൽ 5 അംഗങ്ങൾ ആണ് ഉള്ളത്. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് നാമനിർദേശം ചെയ്യുന്ന 3 അംഗങ്ങളും കടലുണ്ടി ഗ്രാമപഞ്ചായത്ത് നാമനിർദ്ദേശം ചെയ്യുന്ന 2 അംഗങ്ങളും വനം വകുപ്പിൽ നിന്നും പ്രാദേശിക ചുമതലയുള്ള ഒരു സെക്ഷൻ ഫോറെസ്റ്റ് ഓഫീസറും(സെക്രട്ടറി) ഉൾപ്പെട്ടതാണ് പ്രസ്തുത കമ്മിറ്റി. പ്രസ്തുത കമ്മറ്റിയുടെ കാലാവധി 5 വർഷമായിരിക്കും. കമ്മിറ്റി അംഗങ്ങൾ തെരെഞ്ഞെടുക്കുന്ന ആളായിരിക്കും കമ്മിറ്റി ചെയർമാൻ. ചെയർമാൻ ഓണററി വൈൽഡ് ലൈഫ് വാർഡൻ ആയിരിക്കും. കമ്യൂണിറ്റി റിസർവ് പ്രദേശത്തെ ജൈവ വൈവിദ്ധ്യവും ആവാസ വ്യവസ്ഥയും സംരക്ഷിക്കാൻ വേണ്ട നടപടികൾ എടുക്കുന്നത് കമ്മിറ്റിയുടെ ഉത്തരവാദിത്വമാണ്. വനം വന്യജീവി വകുപ്പിന്റെ കോഴിക്കോട് വനം ഡിവിഷൻ താമരശ്ശേരി റെയിഞ്ച് ഓഫീസ് വഴിയാണ് പദ്ധതികൾ നടപ്പിലാക്കി വരുന്നത്.
കടലുണ്ടി വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവ് മാനേജ്‌മെന്റ് കമ്മറ്റിയിലെ നിലവിലുള്ള അംഗങ്ങൾ :
ശ്രീ. പി. ശിവദാസൻ |
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് |
ചെയർമാൻ |
ശ്രീ. നിസാർ കുന്നുമ്മൽ |
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് |
മെമ്പർ |
ശ്രീ. സിദ്ദിക്ക് |
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് |
മെമ്പർ |
ശ്രീ. പി. ശശീന്ദ്രൻ |
കടലുണ്ടി ഗ്രാമപഞ്ചായത്ത് |
മെമ്പർ |
ശ്രീ. അനിൽ മാരാത്ത് |
കടലുണ്ടി ഗ്രാമപഞ്ചായത്ത് |
മെമ്പർ |
ശ്രീ. എം. സി. വിജയകുമാർ |
താമരശ്ശേരി റെയിഞ്ച് |
സെക്രട്ടറി |