കടലുണ്ടി-വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവിന്റെ ജൈവ വൈവിധ്യം, കണ്ടൽ ജൈവ ഘടന, നീർത്തടപക്ഷികൾ തുടങ്ങിയവ കൂടിച്ചേർന്ന ഭൂസൗന്ദര്യം സംരക്ഷിക്കുകയും പ്രാദേശിക സമൂഹത്തിന്റെ ഇടപെടലുകളോടെ മറ്റ് നഷ്ടവാഹകരെ ലക്‌ഷ്യം വെച്ചുകൊണ്ടുള്ള പ്രകൃതിവിഭവങ്ങളുടെ ആധികാരികമായ സമാഹരണവും പരസ്പരമുള്ള പ്രതിജ്ഞാബദ്ധതയും സംരക്ഷിക്കുകയും നിലനിർത്തുകയും ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാഴ്ചപ്പാട്.

ലക്ഷ്യങ്ങൾ 

  1. കടലുണ്ടി-വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവിന്റെ ജൈവ വൈവിധ്യം സംരക്ഷിക്കുകയും പരിപാലനം നടത്തുകയുംചെയ്യുക.
  2. ആധികാരികമായ ഉപയോഗത്തിലൂടെ നീർത്തട ജൈവഘടനയിലെ വിഭവങ്ങളുടെ നടത്തിപ്പും അവയുടെ മെച്ചപ്പെടുത്തലും.
  3. വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുക, ജലലഭ്യത മെച്ചപ്പെടുത്തുക, വന്യജീവികൾക്കും പ്രാദേശിക സമൂഹത്തിനും സുസ്‌ഥിരമായ ഒരു ആവാസ വ്യവസ്‌ഥയുണ്ടാക്കുക. 
  4. കടലുണ്ടി-വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവിന്റെ സംരക്ഷണത്തിൽ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുക. അതോടൊപ്പം തന്നെ ജൈവവികസന പരിപാടികൾ മെച്ചപ്പെടുത്തുക.
  5. ജൈവപദ്ധതികളിൽ പ്രാദേശിക സമൂഹത്തിന്റെ അകൽച്ച ഇല്ലാതാക്കാൻ അവരുടെ സാമ്പത്തിക ഉന്നമനത്തിനായി പ്രകൃതിയുടെ ജൈവഘടനയ്ക്ക് കോട്ടം തട്ടാതെയുള്ള ജൈവവിനോദപരിപാടികൾ വളർത്തുക. 
  6. കണ്ടൽച്ചെടികളുടെയും നീർത്തടത്തിന്റെയും സംരക്ഷണം ലക്‌ഷ്യം വെച്ചുള്ള വിദ്യാഭ്യാസവും, ഗവേഷണവും, പരിശീലനവും നൽകാനുള്ള സെന്റർ ഓഫ് എക്സലൻസ് ഫോർ എഡ്യുക്കേഷൻ ആയി കടലുണ്ടി-വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവിനെ ഉയർത്തുക.