പക്ഷിജാലം

വൈവിധ്യമാർന്ന വലിയൊരു വിഭാഗം പക്ഷിജാലത്തെ ഇവിടെ കാണാം. അഡ്വ. നമശിവായം , പി.കെ. ഉത്തമൻ എന്നീ പക്ഷി നിരീക്ഷകർ നടത്തിയ പഠനത്തിൽ ദേശാടനപക്ഷികൾ ഉൾപ്പടെ 135 ഇനം പക്ഷികളെ ഇവിടെ നിന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഡോ സലീം  അലിയും പ്രൊഫസർ നീലകണ്ഠനും കേരളത്തിലുണ്ടെന്ന് തിരിച്ചറിഞ്ഞ 11 ഇനം പക്ഷികളെയും കടലുണ്ടിയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട് .

 

 

കടലുണ്ടി ആള , കറുപ്പ് തലയൻ കടൽക്കാക്ക ,തവിട്ട് തലയൻ കടൽക്കാക്ക, ചോരക്കാലി , പച്ചക്കാലി, നീർക്കാട , പൊൻമണൽക്കാട തുടങ്ങിയവ ഇവിടെയെത്തുന്ന ദേശാടനപ്പക്ഷികളിൽ ചിലതാണ്. ഇവിടെ സാധാരണയായി  കാണപ്പെടുന്ന വിവിധയിനം പക്ഷികളുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു.

വിവിധയിനം പക്ഷികളുടെ ലിസ്റ്റ്

അടുത്തകാലത്ത് കടലുണ്ടി വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവിൽ നടന്ന പക്ഷി സർവേയിൽ കണ്ടെത്തിയ വിവിധയിനം പക്ഷികളുടെ ലിസ്റ്റ് -  ഇവിടെ വായിക്കുക